തളിരായ് ചെറുകുളിരായ്

 

ഉം ഉം ഉം..ആ..ആ..ആ.ആ
തളിരായ് ചെറു കുളിരായ് 
തനിയേ തേങ്ങലായ്
പറയാൻ വയ്യാതെ  എഴുതാൻ കഴിയാതെ
കഥയറിയാതെ കരയാതെ
(തളിരായ്...)

മായുമീ നിഴലെവിടെ
താരമേ ഇനിയെവിടെ
രാവു പോയ് മറയുമ്പോൾ
സ്നേഹജാലകം താനേ അടയുമോ
ആ...ആ.ആ

താഴെ വീണ നിലാവോ
തേടി വന്ന കിനാവോ
ഏതു രാവിൽ ദൂരെയായീ
കാണുമോ തീരമീ ജന്മം
(തളിരായ്...)

 

 
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thalirai cheru

Additional Info

ഗാനശാഖ: 

അനുബന്ധവർത്തമാനം