താളം താളം താളം

ആ....

താളം താളം താളം
പ്രപഞ്ച നാഡീസ്പന്ദനം
കിളിപാടും താളം കടലിരമ്പും താളം
ഇല്ലിമുളംകാട്ടിൽ കാറ്റൊരു 
പല്ലവി പാടും താളം
മഴയുടെ താളം മനസ്സിൽ പെയ്യും
സംഗീതത്തിൻ ഹർഷതാളം
പമപമ രി മരിസ രി സനിധ നിപനിപ
സനിധനി പനിപമ രിസനിരിസ 
താളം താളം താളം

പൂവിരിയും താളം 
കറുകത്തുമ്പിൽ തൂങ്ങും മഞ്ഞിൻ
കണമടരും താളം
കുഞ്ഞോളങ്ങളിൽ താമരയിലകൾ
നർത്തനമാടും താളം
ഇതെന്റെ ഹൃദയതന്ത്രികൾ തന്നുടെ
ജീവസ്പന്ദന താളം
താമരനൂലിഴ പോലനുരാഗ
തേനൊലി ചിന്നും താളം
താളം താളം താളം 

ഈ താളവുമായ് ഇന്നെൻ മനസ്സിൻ
വേദിയിൽ നർത്തനമാടാൻ
ആടിപ്പാടി തളർന്നു വീണെൻ
മാറിൽചാഞ്ഞു മയങ്ങാൻ
താലോലം പാടിപ്പാടി
വിരലാൽ തഴുകിത്തഴുകി
ആത്മാവിൻ തൂമധു വിരിയും
മുത്തം തന്നു വിടർത്താൻ
നീ വരുമോ...നീ വരുമോ...
നിന്നിലലിഞ്ഞലിഞ്ഞൊരു
നിർവൃതിയായ് പടരാൻ

താളം താളം താളം
പ്രപഞ്ച നാഡീസ്പന്ദനം
കിളിപാടും താളം കടലിരമ്പും താളം
ഇല്ലിമുളംകാട്ടിൽ കാറ്റൊരു 
പല്ലവി പാടും താളം
മഴയുടെ താളം മനസ്സിൽ പെയ്യും
സംഗീതത്തിൻ ഹർഷതാളം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thalalm thalam

Additional Info

Year: 
2005

അനുബന്ധവർത്തമാനം