സ്വർണ്ണപാത്രത്താൽ - M

സ്വര്‍ണ്ണപാത്രത്താല്‍ മൂടി സത്യത്തെ ഒളിപ്പിച്ചും
കര്‍മ്മകാണ്ഡങ്ങള്‍ തോറും അരക്കില്ലങ്ങള്‍ തീര്‍ത്തും
ധര്‍മ്മനീതിയെ കള്ളച്ചൂതിനാല്‍ തളര്‍ത്തിയും
അന്ധകാരങ്ങള്‍.. ചെങ്കോല്‍ച്ചുഴറ്റുമിടങ്ങളില്‍
അക്ഷരങ്ങളെ കത്തുമഗ്നിയായ് ജ്വലിപ്പിച്ച
തത്ത്വബോധത്തിന്‍ ചരണങ്ങളില്‍
ബദ്ധാഞ്ജലി പ്രാണാഞ്ജലി 

വന്ദേമാതരം വന്ദേമാതരം
വന്ദേമാതരം വന്ദേമാതരം

ജാതവേദത്തിന്‍ ജഗല്‍പ്രാണനാം
പുകയേറ്റ താളിയോലയിൽ
നെഞ്ചുകീറിയ നിണം കോറി നീറുന്ന നേരിന്‍ 
സൂര്യനാരായമുന കൊണ്ട്
പാരിതിന്‍ തിമിരാന്ധജാതകം തിരുത്തുവാന്‍
അക്ഷരങ്ങളെ കത്തുമഗ്നിയായ് ജ്വലിപ്പിച്ച
തത്ത്വബോധത്തിന്‍ ചരണങ്ങളില്‍
ശ്രദ്ധാഞ്ജലി ആത്മാഞ്ജലി

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Swarnapathrathal moodi - M

Additional Info

Year: 
1999