സ്വർണ്ണം മേഞ്ഞ കൊട്ടാരത്തിലെ

സ്വർണ്ണം മേഞ്ഞ കൊട്ടാരത്തിലെ പഞ്ചമി തിങ്കൾ
മേലെ മേലേ നീല വാനിൽ ( സ്വർണ്ണം..)
ദൂരേ ദൂരേ ദൂരേ ദൂരേ ദൂരേ ദൂരേ
മുന്നിൽ മറ്റൊരു പാലാഴി പളുങ്കായ് നീ (സ്വർണ്ണം..)

ഈ രാവിൽ മണിയറയിൽ
മതിയൊളി തൂകുമെൻ വാരഴകേ (2)
ചിറകുകളായിരം വിടരും വേളയിൽ
ചിരിയുടെ മുത്തുമായ് പോരൂ പോരൂ ദേവീ എന്നരികിൽ (സ്വർണ്ണം..)

ഈ മാറിൽ തല ചായ്ക്കാൻ
ഇവിടെ നഖങ്ങളാൽ കളമെഴുതാൻ (2)
മനസ്സുകൾ തങ്ങളിൽ മധുരം പങ്കിടാൻ (2)
മലർമണി മഞ്ചലിൽ പോരൂ പോരൂ ദേവീ ഈ വനിയിൽ (സ്വർണ്ണം..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Swarnam Menja Kottaarathile

Additional Info

അനുബന്ധവർത്തമാനം