സ്വാഗതം സ്വാഗതം സ്വപ്നസഖീ
സ്വാഗതം സ്വാഗതം
സ്വപ്നസഖീ സ്വപ്നസഖീ സ്വാഗതം
ഈ സ്വർഗ്ഗീയനിമിഷപ്പൂ
ഈ സ്വർഗ്ഗീയനിമിഷപ്പൂ വിടരുന്നത്
നമുക്കുവേണ്ടീ ആഹാ നമുക്കുവേണ്ടീ
(സ്വാഗതം)
ഇതിന്റെയിതളിലെ നിറമധു നുകരൂ
ഈ രാത്രി കൂടെവരൂ
തുറന്നുവെയ്ക്കാം ഞാൻ...
തുറന്നുവെയ്ക്കാം ഞാൻ
ശയ്യാമുറിയുടെ കിളിവാതിൽ
എന്നോടൊത്തൊരു നൃത്തംവെയ്ക്കാൻ വരു നീ
എന്നെക്കൊണ്ടൊരു മുത്തണിയിയ്ക്കാൻ വരു നീ
(സ്വാഗതം)
ഇതിന്റെചുണ്ടിലെ അരുണിമ നുകരൂ
ഈക്കാഴ്ച്ച സ്വീകരിയ്ക്കൂ
ഒരുക്കിവെയ്ക്കാം ഞാൻ...
വള്ളിക്കുടിലിലെ വിഭവങ്ങൾ
എന്നിലെ അന്തർദാഹം തീർക്കാൻ വരു നീ
എന്നെയൊരാശ്ലേഷത്തിലുറക്കാൻ വരു നീ
(സ്വാഗതം)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Swagatham swapnasakhi
Additional Info
ഗാനശാഖ: