അരളി തുളസി രാജമല്ലി

 
അരളി തുളസി രാജമല്ലി
അരമണി ചാര്‍ത്തിയ മുല്ലവള്ളി
വസന്തത്തിന്‍ നന്ദിനികള്‍ - നിങ്ങള്‍
വസുമതി വളര്‍ത്തും സുന്ദരികള്‍

മഞ്ഞില്‍ കുളിപ്പിക്കും വെയിലത്തു തോര്‍ത്തിക്കും
മഞ്ഞമുണ്ടുടുപ്പിക്കും വളര്‍ത്തമ്മ മഞ്ജീരമണിയിക്കും
അളകള്‍ ചീകിച്ച് തിലകങ്ങള്‍ ചാര്‍ത്തിച്ച്
കുളിര്‍തെന്നലൂഞ്ഞാലാടിക്കും
(അരളി)

ചിത്തിരത്തുമ്പികള്‍ കാലത്തും വൈകിട്ടും
നൃത്തം പഠിപ്പിക്കും - കഥകളിനൃത്തം പഠിപ്പിക്കും
കിളിപ്പാട്ടു പാടും കീര്‍ത്തനം ചൊല്ലും
കിളിമരപ്പൊത്തിലെ കുയിലമ്മ
(അരളി)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
arali thulasi rajamalli

Additional Info

Year: 
1972
Lyrics Genre: