ശ്രീ രഞ്ജിനീ പ്രിയസഖീ

ശ്രീരഞ്ജിനീ പ്രിയസഖീ പോരൂ നീ
നീ രാഗിണീ രാത്രി തൻ റാണീ നീ
നീ വരൂ സഖീ വിലാസലോലം
ഈ നിശാ നികുഞ്ജങ്ങളിൽ
നീ തരൂ പ്രിയേ പ്രിയാനുരാഗമീ
പളുങ്കുപാത്രങ്ങളിൽ

നഗുമോ ഓ മൂഗനലെ...നീനാ‍ജാലി തെലിസീ
നഗുമോ ഓ മൂഗനലെ
ഈ കേളീ നൗകയിൽ
ഏതോ സ്വപ്നതീരം പുൽകുമ്പോൾ
ഓർക്കുന്നില്ലേ നീ ഓമലേ
ഏതോ കിനാക്കളും നാം ഓരോ
പൂക്കളാൽ നിറങ്ങൾ ചാർത്തി
ഈ കൈകളാൽ
പോക്കുവെയിൽ അതിനു മീതേ
പൊന്നും പൂശി നിന്നീലേ (2)
നീ വരൂ സഖീ വിലാസലോലം
ഈ നിശാ നികുഞ്ജങ്ങളിൽ
നീ തരൂ പ്രിയേ പ്രിയാനുരാഗമീ
പളുങ്കുപാത്രങ്ങളിൽ

ഈ താഴ്വാരങ്ങളിൽ
പൂ വാകച്ചോട്ടിൽ നീ പോരൂ വീണ്ടും
എൻ ഈണമായ്
പാടൂ നിലാക്കിളീ നിൻ പാട്ടിൽ
കാടിതാ തളിർത്തു വീണ്ടും
പൂവാരിയായ്
പോകാം പ്രിയേ നമുക്കു നാളെ രാപ്പാർക്കുവാനീ തോപ്പുകൾ
(ശ്രീ രഞ്ജിനീ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
sri ranjini priyasakhi

Additional Info

അനുബന്ധവർത്തമാനം