ഇന്ദുമുഖീ ബാലേ

 

ഇന്ദുമുഖീ ബാലേ എന്റെ വിണ്ണിലെ
സാന്ധ്യരാഗം പോലെ സാന്ദ്രരാഗം പോലെ
ചമ്പകങ്ങൾ പൂക്കും എൻ തോപ്പിൽ നീ
ചഞ്ചലേ വരൂ എന്റെയോമലേ
പഞ്ചമിരാവിൻ ചന്ദ്രിക പോലെ (ഇന്ദുമുഖീ...)

സ്നേഹദൂതുമായ് നിന്റെ നീൾമിഴി
ഏതു ജാലകം തേടുന്നു
കിനാക്കൾ വിപഞ്ചി മീട്ടുന്നു
മനസ്സിൽ മയിലുകളാടുന്നു
നിനക്കായ് വിരുന്നൊരുക്കീ ഞാൻ
നിറച്ചൂ മധുചഷകം തോഴീ
ഓ..ഓ..പ്രമദം തേടും
പ്രണയിനീ നീ പോരൂ  (ഇന്ദുമുഖീ...)

ദേവനന്ദിനീ നീ തിരഞ്ഞിടും
പ്രേമമാനസൻ ആരാരോ
നിലാവിൻ നിറന്ന പൂമ്പട്ടിൽ
സഖീ നിൻ അഴകെഴുമാ രൂപം
വരയ്ക്കാൻ വസന്തപുഷ്പങ്ങൾ
നിരത്തീ പ്രിയതരവർണ്ണങ്ങൾ
ഓ..ഓ..പ്രമദവനം ചൂടും
സുമലളിതേ പോരൂ  (ഇന്ദുമുഖീ...)

 
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Indumukhi bale

Additional Info

അനുബന്ധവർത്തമാനം