ശിവരാത്രി വിളക്കുകൾ തെളിഞ്ഞു

ശിവരാത്രി വിളക്കുകൾ തെളിഞ്ഞു
ശ്രീകൈലാസ ഗിരി ഉണർന്നു
ശിവപാദ പൂജ മന്ത്രങ്ങൾ പാടി
ശ്രീ ശൈല കുളിർക്കാറ്റണഞ്ഞു 

ഏഴരപ്പൊന്നാന പുറത്തേറ്റുമാനൂരിൽ
ഏഴുവെളുപ്പിനു ശ്രീഭഗവാൻ
അഭിഷേക പൂജ മന്ത്രങ്ങൾ ചൂടി
തിരുമിഴി പൂക്കൾ തുറക്കുമ്പോൾ
ശിവ പഞ്ചാക്ഷരി മന്ത്രങ്ങളോടെ
തിരുനടയിൽ ഞങ്ങൾ നിൽപ്പു ദേവന്റെ അനുഗ്രഹവും കാത്ത് നിൽപ്പു.. 

അഷ്ടമി പുൽവിളക്കുകൾ അർച്ചന നടത്തുന്ന തിരുവൈക്കത്തമ്പല ശ്രീകോവിലിൽ
കളഭ മുഴുക്കാപ്പു ചാർത്തി ഒരുങ്ങി
കൈലാസ നാഥൻ ഇരിക്കുമ്പോൾ
ശിവഗംഗ തീർത്ഥ പൂം കുമ്പിളോടെ
തിരുനടയിൽ ഞങ്ങൾ നിൽപ്പൂ നാഥന്റെ അനുഗ്രഹവും കാത്ത് നിൽപ്പൂ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Sivarathri vilakkukal thelinju

Additional Info

അനുബന്ധവർത്തമാനം