ശീതള ശരത്കാല സന്ധ്യയിൽ

 

ശീതള ശരത്കാല സന്ധ്യയിൽ
മാദക മണമൂറും സന്ധ്യയിൽ
നിഴലുറങ്ങി നിലാവുറങ്ങി
മനസ്സു മാത്രം ഉറങ്ങിയില്ല
മനസ്സു മാത്രം ഉറങ്ങിയില്ല

അകലെയകലെ നീലാംബരത്തിൻ
നാലുകെട്ടിലോ താമസം നിന്റെ താമസം
അകലെയകലെ ഏകാന്തതയിൽ
നാലമ്പലത്തിലോ മാനസം നിന്റെ മാൻസം
അവിടിരുന്നാലും കേൾക്കാമോ (2)
എന്റെ അകതാരിൻ അനുരാഗ ഗാനം (2)

അരികിലൊഴുകും തേനരുവിക്ക് നിന്റെ ചിലമ്പൊലി താളം
നിന്റെ ചിലമ്പൊലി താളം
അധരത്തിൽ മൂളും നാടൻ ശീലിനു നിന്റെ കളമൊഴി നാദം
നിന്റെ കളമൊഴി നാദം
അകന്നിരുന്നാലും ഓർക്കാമോ (2)
എന്റെ അകക്കാമ്പിൻ അടങ്ങാത്ത ദാഹം
അകക്കാമ്പിൻ അടങ്ങാത്ത ദാഹം

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Seethala Sarathkaala Sandhyayil

Additional Info

അനുബന്ധവർത്തമാനം