ആ മല കേറി

 

ആമല കേറീ ഈ മല കേറീ
ആലോലം താലോലം പാടി വരും
അമ്മാനക്കളിയാടി വരും
ആവണിക്കാറ്റേ പൂവണിക്കാറ്റേ (2)
ആരാരോ നിന്റെ കാമുകൻ
ആരാരോ നിന്റെ കാമുകൻ 

പൂവാം കുറുന്നില പൂത്ത് പൂത്ത്
പൂവായ പൂവെല്ലാം പൂത്ത് പൂത്ത്
പൂ നുള്ളാൻ കൂടെ പോരടീ കാറ്റേ
പൂന്തേനുണ്ണാം പൂമാല കോർക്കാം മാരനു ചാർത്താം
ആരാരോ നിന്റെ കാമുകൻ
ആരാരോ നിന്റെ കാമുകൻ 

കിലു കിലെ ചിരിക്കും കൊലുസുമിട്ട്
കുണുങ്ങിയൊഴുകും കുളിരരുവി (2)
നീയെങ്ങോ ദൂരെ പോകണു പെണ്ണേ
നോമ്പു നോറ്റു കുളിരും ചൂടി അണിഞ്ഞൊരുങ്ങി
ആരാരോ നിന്റെ കാമുകൻ
ആരാരോ നിന്റെ കാമുകൻ 
(ആമല...)

 
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Aa mala keri

Additional Info