സായംസന്ധ്യേ വീണ്ടും

സായംസന്ധ്യേ വീണ്ടും ചിരിമായുമ്പോൾ
പുതുമകളരുളി  വരും പനിമതിയാളിന്നും
അറിയാതെ താഴമ്പൂവേ
മെല്ലേ ഉണർന്നുവോ
മുറിയാതെ വീഴും തേനാം
രാഗം പുണർന്നുവോ
ആരണ്യമിഴിമുന തഴുകുകയായ്
ആരാധ്യ മൊഴിയിഴ പാകുകയായ്
ആരാമവീഥികൾ ഒഴുകുകയായ്
ആമോദ നടനസ്വരൂപികളായ്
സായംസന്ധ്യേ വീണ്ടും
വീണ്ടും ചിരിമായുമ്പോൾ

പൂനുള്ളി വന്നെത്തും
പുലരുന്ന വേളയിൽ
കണ്ണാടി നോക്കുന്നോ
ചാരുതേ നീയെന്നും
ചമയങ്ങളേകിയോ ചന്ദനം ചാർത്തിയോ
നാണം വിരിഞ്ഞോ 
നെറുകിൽ സിന്ദൂരം തൂകിയോ
ആരണ്യമിഴിമുന തഴുകുകയായ്
ആരാധ്യ മൊഴിയിഴ പാകുകയായ്
ആരാമവീഥികൾ ഒഴുകുകയായ്
ആമോദ നടനസ്വരൂപികളായ്
സായംസന്ധ്യേ വീണ്ടും ചിരിമായുമ്പോൾ

പൂവിളി നേരത്ത് അണിയുന്ന ഭാവങ്ങൾ
ചന്ദ്രിക നോക്കിയോ സുന്ദരീ നിന്നോളം
താമ്പൂലമേകിയോ പുടവയും നീർത്തിയോ
ധ്യാനം നിറഞ്ഞോ നിനവിൽ
കൈത്തിരി പൂത്തുവോ
ആരണ്യമിഴിമുന തഴുകുകയായ്
ആരാധ്യ മൊഴിയിഴ പാകുകയായ്
ആരാമവീഥികൾ ഒഴുകുകയായ്
ആമോദ നടനസ്വരൂപികളായ്
സായംസന്ധ്യേ വീണ്ടും ചിരിമായുമ്പോൾ

സായംസന്ധ്യേ വീണ്ടും ചിരിമായുമ്പോൾ
പുതുമകളരുളി  വരും പനിമതിയാളിന്നും
അറിയാതെ താഴമ്പൂവേ
മെല്ലേ ഉണർന്നുവോ
മുറിയാതെ വീഴും തേനാം
രാഗം പുണർന്നുവോ
ആരണ്യമിഴിമുന തഴുകുകയായ്
ആരാധ്യ മൊഴിയിഴ പാകുകയായ്
ആരാമവീഥികൾ ഒഴുകുകയായ്
ആമോദ നടനസ്വരൂപികളായ്
സായംസന്ധ്യേ വീണ്ടും
വീണ്ടും ചിരിമായുമ്പോൾ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Sayamsandye veendum