ശരറാന്തൽ -M

ശരറാന്തൽ മിന്നി നിൽക്കും കണ്ണിലെന്താണ്
ഒരു കോടി കുഞ്ഞുകിനാക്കൾ കാവൽ നിൽപ്പാണോ
ശരറാന്തൽ മിന്നി നിൽക്കും കണ്ണിലെന്താണ്
ഒരു കോടി കുഞ്ഞുകിനാക്കൾ കാവൽ നിൽപ്പാണോ
തളിരോലത്തുമ്പിന്മേൽ കിളിവാലൻ കുറുകുന്നേ
കൽക്കണ്ട കുന്നുമ്മേലൊരു കാണാ കല്യാണം. 

ശരറാന്തൽ… 
ശരറാന്തൽ മിന്നി നിൽക്കും കണ്ണിലെന്താണ്
ഒരു കോടി കുഞ്ഞുകിനാക്കൾ കാവൽ നിൽപ്പാണോ

നാട്ടു മാഞ്ചോട്ടിൽ വെയിൽ വന്നൂഞ്ഞലിട്ടപ്പോൾ
പട്ടുപാവാടയ്ക്ക് തൊങ്ങൽ  കാറ്റ് തുന്നുമ്പോൾ
ആരറിഞ്ഞു നാളെ നീയെൻ താലി നൂലിന്മേൽ
ആലിലയ്ക്കും മേലെ മിന്നും മിന്നലാണെന്ന്
നറുവെണ്ണ പോലെ നീ ഉരുകുന്നതെന്തിനെൻ
മനസ്സിന്റെ നനവാർന്നൊരിലച്ചീന്തിൽ നീ

ശരറാന്തൽ… 
ശരറാന്തൽ മിന്നി നിൽക്കും കണ്ണിലെന്താണ്
ഒരു കോടി കുഞ്ഞുകിനാക്കൾ കാവൽ നിൽപ്പാണോ

കൈവളയ്ക്കും കാൽത്തളയ്ക്കും പൊന്നൊരുക്കേണ്ടേ
കൈതയോല പായ നെയ്യാൻ പൂങ്കുയിൽ വേണ്ടേ
മാമഴപ്പൂതുമ്പിത്തുള്ളും രാവരമ്പിന്മേൽ
പൂനിലാവിൻ വെൺപുതപ്പിൽ ചേർന്നുറങ്ങണ്ടേ
കരിവരി വണ്ടുകൾ തിരിവെച്ച താരകൾ
കനവിന്റെ ഇടനാഴി നിഴലാക്കവെ

ശരറാന്തൽ… 
ശരറാന്തൽ മിന്നി നിൽക്കും കണ്ണിലെന്താണ്
ഒരു കോടി കുഞ്ഞുകിനാക്കൾ കാവൽ നിൽപ്പാണോ
തളിരോലത്തുമ്പിന്മേൽ കിളിവാലൻ കുറുകുന്നേ
കൽക്കണ്ട കുന്നുമ്മേലൊരു കാണാ കല്യാണം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Sararanthal- M