രസരാസകേളി
ആ ...ആ ...ആ ...
രസരാസകേളീവൃന്ദം, രസരാസകേളീവൃന്ദം.
മലരമ്പൻ ഉണരും നേരം, മലരമ്പൻ ഉണരും നേരം.
മന്മഥ നൃത്തം, രതിമന്മഥ നൃത്തം.മന്മഥ നൃത്തം,
രതിമന്മഥ നൃത്തം.
(രസരാസകേളീവൃന്ദം)
മധുരമധുരമൊരു നൊമ്പരം വദനമദിരോത്സവം, ആ... ആ.. മധുരമധുരമൊരു നൊമ്പരം വദനമദിരോത്സവം.
ശൃങ്കാര സംഗമയാമം ഉന്മാദരംഗം, ശൃങ്കാര സംഗമയാമം ഉന്മാദരംഗം, ഉന്മാദരംഗം, ഉന്മാദരംഗം.
വശ്യമന്ത്രം, ഈ വശ്യമന്ത്രം.
(രസരാസകേളീവൃന്ദം)
ലഹരിലഹരി നുരയും നേരം കുളിരു വാരിപ്പുണരും,
ആ..., ആ... ലഹരിലഹരി നുരയും നേരം കുളിരു വാരിപ്പുണരും.
പ്രകൃതി നിർവൃതി പാകും അമൃതകാമന നീളും, പ്രകൃതി നിർവൃതി പാകും അമൃതകാമന നീളും, അമൃതകാമന നീളും, അമൃതകാമന നീളും.
വശ്യമന്ത്രം, ഈ വശ്യമന്ത്രം. വശ്യമന്ത്രം, ഈ വശ്യമന്ത്രം.
രസരാസകേളീവൃന്ദം, രസരാസകേളീവൃന്ദം.
മലരമ്പൻ ഉണരും നേരം, മലരമ്പൻ ഉണരും നേരം.
മന്മഥ നൃത്തം, രതിമന്മഥ നൃത്തം.
മന്മഥ നൃത്തം, രതിമന്മഥ നൃത്തം.
വശ്യമന്ത്രം, ഈ വശ്യമന്ത്രം. വശ്യമന്ത്രം, ഈ വശ്യമന്ത്രം..