രാസലീല പുളിനമുണർന്നു
രാസലീല പുളിനമുണർന്നു
രാഗസൗരഭമുകുളമുയർന്നു
പഞ്ചമീ പവിഴപ്പുഴകൾ വിടർത്തി
പഞ്ചസരോവര മേളമൊരുക്കി
മലരിൻ ചുണ്ടിൽ തിരുമധുരം
മലയുടെ നെറ്റിയിൽ ശ്രീതിലകം
നെടുവീർപ്പിട്ടലയും കടലിന്റെ മാറിൽ
നെടുമാംഗല്യ പൊൻ താലി
കുളിരൊന്നു വിരിച്ചു താരങ്ങൾ
കുളിരിൽ വിടർന്നു സ്വപ്നങ്ങൾ
കുടകപ്പാല കുടക്കീഴിൽ വീണ്ടും
കവടി നിരത്തി യാമങ്ങൾ
നിശാ യാമങ്ങൾ
(രാസലീലാ....)
അകിൽ മണമൊഴുകും മണിയറയിൽ
നോവു വിറച്ചു മധുചഷകം
ഓരോ വികാരവും കൊടുങ്കാറ്റുയർത്തി
ഓമൽചിറകടിച്ചമരുമ്പോൾ
ചിലങ്ക ചാർത്തും നിമിഷങ്ങൾ
ചിരിയുടെ പനിനീർ പുഷ്പങ്ങൾ
അഷ്ടപദി ഗീത സങ്കീർത്തനം പാടി
കർപ്പൂര പൂനിലാവുതിരുന്നു
നിലാവുദിരുന്നു
(രാസലീലാ....)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Raasaleela Pulinamunarnnu
Additional Info
ഗാനശാഖ: