കണ്ണുനീർ മുത്തുകൾക്കെഴുതാൻ
കണ്ണുനീര്‍ മുത്തുകള്‍ക്കെഴുതാൻ കഴിയാത്ത
കരളിലെ കദനത്തെ സ്ത്രീയാക്കി ദൈവം
നിഴലും നിലാവുമായ് ഇഴയും വികാരത്തെ
പ്രണയമെന്നോമനപ്പേരിട്ടു നമ്മൾ
പ്രണയമെന്നോമനപ്പേരിട്ടു
ആശകൾക്കാകാശ നീലിമ നൽകി
ആയിരം വസന്തങ്ങൾക്കുയിരേകി (2)
ആദിയിൽ ഈശ്വരൻ അനുരാഗദാഹത്തെ
ആഴക്കടലിൻ തിരിയാക്കി
എന്നും ഒഴുകുന്ന കാനൽ ജലമാക്കി
(കണ്ണുനീർ......)
വിധിയുടെ മഴവില്ലിൻ നൂലിൽ കൊരുക്കാൻ
വിരഹത്തിൻ പവിഴങ്ങൾ ശേഖരിച്ചു (2)
മൂകദുഃഖങ്ങളെ മുള്ളിൽ വിടർത്തുന്ന
പൂങ്കാവനങ്ങളായ് സ്വീകരിച്ചു നമ്മൾ
പൂങ്കാവനങ്ങളായ് സ്വീകരിച്ചു
(കണ്ണുനീർ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Kannuneer muthukalkkezhuthan
Additional Info
ഗാനശാഖ: