പ്രിയസഖിയ്ക്കൊരു ലേഖനം

പ്രിയസഖിയ്ക്കൊരു ലേഖനം
എന്റെ പ്രിതമയ്ക്കൊരു ലേഖനം
നിനക്കോർക്കാൻ..എന്നെയോർക്കാൻ
എഴുതും പ്രിയലേഖനം
പ്രിയസഖിയ്ക്കൊരു ലേഖനം

ആയിരം നിറങ്ങളിലാരോമലേ നിന്നെ
ആപാദചൂഡം ഞാൻ കണ്ടു
എന്നാത്മാവിലാരൂപ മാധുരിയെന്നും
മാലേയഗന്ധമായ് പടർന്നൂ
നിനക്കോർക്കാൻ..എന്നെയോർക്കാൻ
എഴുതും പ്രിയലേഖനം
പ്രിയസഖിയ്ക്കൊരു ലേഖനം

ഈ ജന്മസായൂജ്യമാകെയെന്നനുരാഗ
ദേവിയ്ക്കു നൽകും പൂജയല്ലേ
എന്നാലിംഗനത്തിന്റെ നീരാളമിത്തിനീ
ആലിംഗനത്തിൽ മയങ്ങും
നിനക്കോർക്കാൻ..എന്നെയോർക്കാൻ
എഴുതും പ്രിയലേഖനം
പ്രിയസഖിയ്ക്കൊരു ലേഖനം

പ്രിയസഖിയ്ക്കൊരു ലേഖനം
എന്റെ പ്രിതമയ്ക്കൊരു ലേഖനം
നിനക്കോർക്കാൻ..എന്നെയോർക്കാൻ
എഴുതും പ്രിയലേഖനം
പ്രിയസഖിയ്ക്കൊരു ലേഖനം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Priyasakhikkoru lekhanam

Additional Info

Year: 
1989

അനുബന്ധവർത്തമാനം