പ്രിയസഖീ കണ്ടാലുമീ

പ്രിയസഖീ..കണ്ടാലുമീ
വനനിരയെത്ര മനോഹരം
വിരിയുന്ന പൂവിന്റെ കവിളിണയിൽ
വണ്ടു മണിമുത്തം നൽകുന്നതെന്തു രസം

പ്രിയതമാ..കണ്ടാലുമീ
വനനിരയെത്ര മനോഹരം
വിരിയുന്ന പൂവിന്റെ കവിളിണയിൽ
വണ്ടു മണിമുത്തം നൽകുന്നതെന്തു രസം
പ്രിയസഖീ..കണ്ടാലുമീ
വനനിരയെത്ര മനോഹരം

പൂവിൽ സുഗന്ധം വീശി
മന്ദം തൂകും മലരണിമാസം
രാവിൽ കുളിരും പെയ്യും
മേനി പുളയും ഹേമന്തം
ഈ കാനനശലഭം കാതുകളിൽ മൂളുന്നൂ
രാഗമാനസമേ നീ കേളിയാടാൻ പോരില്ലേ
പ്രിയസഖീ..കണ്ടാലുമീ
വനനിരയെത്ര മനോഹരം

താരും തളിരും പൂക്കും
കനകത്താലപ്പൊലികളെടുക്കും
വാനിൽ വർണ്ണതാരം കണ്ണുചിമ്മീ
നിൽക്കും നേരം
ഈ താലവനത്തില് പാടിവരുന്നൊരു
സംഗീതം
പ്രേമമാനസമേ നീ കൊതിതീരെ കേൾക്കില്ലേ

പ്രിയസഖീ..കണ്ടാലുമീ
വനനിരയെത്ര മനോഹരം
വിരിയുന്ന പൂവിന്റെ കവിളിണയിൽ
വണ്ടു മണിമുത്തം നൽകുന്നതെന്തു രസം
പ്രിയസഖീ..ആ...
കണ്ടാലുമീ...ആ...
വനനിരയെത്ര മനോഹരം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Priyasakhee kandaalumee