പൂവിന്റെ ചുണ്ടിലെ

പൂവിൻ്റെ ചുണ്ടിലെ മധുപാത്രമുണ്ണുവാൻ കാറ്റൊന്നു മൂളി പറന്നു വന്നു ആതിരരാവിൽ നീലാമ്പൽ പൂവായ്ടി പാടിത്തുടങ്ങുന്നു രാവിൻ ഈണം 

ഉം..

ആ രാത്രി മഴയിൽ കുളിച്ചൊരുങ്ങി                        ഇളം ആറ്റുവഞ്ചിപ്പൂക്കളാടിയുലഞ്ഞൂ..   ഉം..    എൻ്റെ വഴിയിൽ ഞാൻ കണ്ട നിൻ പാദപങ്കജപുഷ്പമെൻ ഹൃദയം ചൂടി... ഉം..          നിൻ ചുടു നിശ്വാസ താളത്തിലന്നു നീ                പാടിയ പാട്ടിൻ്റെ ഈണങ്ങളിൽ ......ഉം..                      നീ കുറിച്ചിട്ടൊരാ ഈരടിയൊന്നെൻ്റെ  മൗനസംഗീതത്തിൽ അലിഞ്ഞു ചേർന്നു..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Poovinte chundile