പൂവാനമേ നീ വാ

പൂവാനമേ...നീ വാ ചാരെ
കുളിരോളം ചിറകാർക്കും ശ്രീരാഗമായ്

കല്ലും പൂചൂടുമീ അരുവിയിൽ പൂമേഘം
മുഖം നോക്കുമീ വേളയിൽ
പൂക്കൈതയാടും നീർച്ചോല നീളെ
പൂത്താലി തീർക്കും പൂർണ്ണിമാരാവിൽ
ഇതൾപ്പൂവു തേടും ഇളമാൻപോലെ
പൂവാനമേ....
പൂമദമെന്നിലെന്നെന്നും കണിത്തൂവലായ് നീട്ടാൻ
ചിരിപ്പൂവു നീ താ കുളിർത്തേനുമായ്
നിറത്താലി ചാർത്തീടുമോ -ഉള്ളിൽ 
തേരോടുമെൻ കനവുകൾ പൂചൂടും
മദംപെയ്യുമീ വേളയിൽ 

രാവിന്റെ കുളിരാട കുളിരോടെ 
തളിർമെയ്യിൽ നീ
രാഗത്തിൻ ചിരിമൂടും ഇതളോടെ
​​​​അണിയിക്കുമോ
നിറം ചൂടും മോഹങ്ങളിൽ
നിഴൽപ്പൂവു നീ ചൂടി വാ 
ഓ ഋതുപ്പക്ഷി പാടുന്നൊരാ
പദപ്പാട്ടു നീ പാടിവാ 
തെങ്ങിളംപൂവിൻ പൂക്കുലത്താളം
മണിക്കാറ്റിലാടും മുളപ്പാട്ടുമായ് വാ
പൂവാനമേ...
പൂമദമെന്നിലെന്നെന്നും കണിത്തൂവലായ് നീട്ടാൻ
ചിരിപ്പൂവു നീ താ കുളിർത്തേനുമായ്
നിറത്താലി ചാർത്തീടുമോ -ഉള്ളിൽ 
തേരോടുമെൻ കനവുകൾ പൂചൂടും
മദം പെയ്യുമീ വേളയിൽ 

പൂവിന്റെ പനിനീരു നുരയുന്ന പുളകങ്ങൾ നീ
*കുളിരൂറും സിരതോറും വിരിയിക്കുമോ
പഴംപാട്ടിൻ ഈണങ്ങളിൽ
പകൽസ്വപ്നം നീ കണ്ടുവോ 
ഓ പ്രിയദേവൻ തേടുന്നൊരെൻ
രതിരാഗം നീ മൂളിവാ
പൂരാടരാവിൻ പൂർണ്ണിമപോലെ
മണിച്ചെപ്പിനുള്ളിൽ കുളിർചന്ദനം താ 
പൂവാനമേ...
പൂമദമെന്നിലെന്നെന്നും കണിത്തൂവലായ് നീട്ടാൻ
ചിരിപ്പൂവു നീ താ കുളിർത്തേനുമായ്
നിറത്താലി ചാർത്തീടുമോ -ഉള്ളിൽ 
തേരോടുമെൻ കനവുകൾ പൂചൂടും
മദം പെയ്യുമീ വേളയിൽ 
കല്ലും പൂചൂടുമീ അരുവിയിൽ പൂമേഘം
മുഖം നോക്കുമീ വേളയിൽ
പൂക്കൈതയാടും നീർച്ചോല നീളെ
പൂത്താലി തീർക്കും പൂർണ്ണിമരാവിൽ
ഇതൾപ്പൂവുതേടും ഇളമാൻ പോലേ
പൂവാനമേ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Poovaname nee vaa

Additional Info

Year: 
1999

അനുബന്ധവർത്തമാനം