മലർക്കിളീ തളിർക്കിളീ

മലർക്കിളീ തളിർക്കിളീ
മണിത്തൂവൽ പൂ നീ ചാർത്താമോ 
മഴക്കുളിർ നിറഞ്ഞിടും
മയിൽപ്പീലി പൊൻപൂ ചൂടാമോ

ഈ കൂട്ടിൽ നീ വാ
പൊൻതൂവൽ നീ ചെന്തേനല്ലി
വെൺമേഘങ്ങൾ ചൂടും നേരം
എൻ മനസ്സാകെ നീ പൂക്കുമോ 
ഓ മലർക്കിളീ തളിർക്കിളീ
മണിത്തൂവൽ പൂ നീ ചാർത്താമോ 

മേലാകെ ഈറൻ പൂമാനത്തെന്നൽ
പൂമാനത്തിൻ മഴവില്ലു തീർക്കേ
താരുണ്യം താഴമ്പൂ ലാവണ്യത്തിൻ
പൂമാടങ്ങൾ ഇഴപാകും നേരം
രാഗാർദ്രയെൻ മോഹങ്ങളിൽ
രാക്കൂടുകൾ തീർക്കാൻ വരൂ
മെയ്യാകെ പൂരേഖ ചാർത്താൻ പോരൂ 
ഓ മലർക്കിളീ തളിർക്കിളീ
മണിത്തൂവൽ പൂ നീ ചാർത്താമോ 

ഹേമന്തരാവിന്റെ പൊൻപൂവുകൾ
രോമാഞ്ചത്തിൻ കണിനാളം തീർക്കേ
പൂവേലസ്സാടുന്ന താളങ്ങളിൽ
പൊൻവീണകൾ ശ്രുതിപാടും രാവിൽ
ഹേമാംഗിയെൻ ദാഹങ്ങളിൽ
പൂവമ്പുകൾ എയ്യാൻ വരൂ
മേലാകെ നാണപ്പൂ മൂടാൻ പോരൂ 

ഓ മലർക്കിളീ തളിർക്കിളീ
മണിത്തൂവൽ പൂ നീ ചാർത്താമോ 
മഴക്കുളിർ നിറഞ്ഞിടും
മയിൽപ്പീലി പൊൻപൂ ചൂടാമോ
ഈ കൂട്ടിൽ നീ വാ
പൊൻതൂവൽ നീ ചെന്തേനല്ലി
വെൺമേഘങ്ങൾ ചൂടും നേരം
എൻ മനസ്സാകെ നീ പൂക്കുമോ 
ഓ മലർക്കിളീ തളിർക്കിളീ
മണിത്തൂവൽ പൂ നീ ചാർത്താമോ
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Malarkkili thalirkkili

Additional Info

Year: 
1999

അനുബന്ധവർത്തമാനം