പൂനിലാവ് പൂത്തിറങ്ങി

പൂനിലാവ് പൂത്തിറങ്ങീ താഴ് നിലങ്ങളിൽ
പൂമരങ്ങൾ പൂത്തുലഞ്ഞു മാനസങ്ങളിൽ
കണിക്കൊന്ന പൂത്ത കാലം
മണിക്കുയിൽ പാടും കാലം
യാമിനീമുഖം ഗാനലോലമായ്
തനിയേ എൻ വീണ പാടിയോ (പൂനിലാവ്...)

പോയ രാവിന്നോർമ്മ പോലെ
മായുമീക്കിനാക്കളെല്ലാം
പാട്ടുകാരാ നിന്റെയോരോ
പാട്ടിലും നിറഞ്ഞു നിൽക്കേ
വന്നു വാനം പാടി മാത്രമേറ്റു പാടുവാൻ
കാവൽ മാടം തന്നിലിന്നും
രാവിൽ ഞാനാപ്പാട്ടു കേട്ടു
വാഴ്വിലെന്റെ ശേഷപത്രം
ഈ വിഷാദം മാത്രമെന്നോ
ഈ വഴിത്താരയിൽ ഏകനായിതോ (പൂനിലാവോ...)

കേളിയാടി നിന്ന രാവും
കേഴുവാൻ പുലർന്ന നാളും
മാഞ്ഞൂ പോയ സന്ധ്യകളും
ഓർമ്മകളായ് പാടീ വീണ്ടും
പാടിത്തീർന്നോരീണങ്ങളേ ഓർമ്മയായ് വരൂ
കാലവീഥി തന്നിലൂടെ
കാൽ കുഴഞ്ഞു നാം നടന്നു
പാതയോരപ്പൂക്കൾ മാത്രം
വേദനിച്ചു നോക്കി നിന്നൂ (പൂനിലാവോ...)

-----------------------------------------------------------

 

 

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Poonilaavu Poothirangi