കളഭം ചാർത്തിയ

കളഭം ചാർത്തിയ ശാരദയാമിനി വരവായ്
ശലഭം മൂളിയുണർത്തിയ പൂവിനു കുളിരായ്
മഴവിൽക്കാവടിയാടി മറഞ്ഞൂ മണിമേഘങ്ങൾ
ഒരു പൂപ്പീലിയെടുത്തിനി നീയീ നെറുകിൽ ചാർത്താൻ
തുടിയും കൊട്ടിപ്പാടി പോരാമോ (കളഭം ചാർത്തിയ..)

കുടമൂതും കുഞ്ഞിക്കാറ്റേ താഴേപ്പാടം പൂ ചൂടി
കുട ചൂടും താഴമ്പൂവും താളം കൊട്ടി തന്നാനം
ഇളനീരാടി ഓ...
പനിനീരാടി. ഓ...
കുളിരും ചൂടി
കുതുകം ചൂടീ
ഈ മണ്ണിൻ രോമാഞ്ചം പോലെ നാം പാടീ (കളഭം ചാർത്തിയ..)

നിറമേഴും ചാലിച്ചെത്തീ മേലേക്കാവിൽ പൂക്കാലം
നിലയേഴായ് പന്തൽ കെട്ടീ വേളിക്കാരോ പോരുന്നു
പുഴ തൻ മാറിൽ ഓ..
ഒരു പൊന്നാമ്പൽ ഓ..
അഴകിൽ ചാർത്തീ
ഒരു പൂത്താലീ
ഈ വാഴ്വിൻ രോമാഞ്ചം പോലെ നാം പാടീ (കളഭം ചാർത്തിയ..)

-----------------------------------------------------------------------------------------------

 
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
Kalabham charthiya

Additional Info

അനുബന്ധവർത്തമാനം