പൂക്കാലമോ വന്നു

പൂക്കാലമോ വന്നു
പൂവമ്പനോ വന്നു
പൂമകളേ നിന്റെ കളിത്തോപ്പിൽ
പൂക്കാലമല്ലല്ലോ
പൂവമ്പനല്ലല്ലോ
പുള്ളിമാൻ പിടയല്ലേ തുള്ളി വന്നു
മെല്ലെ തുള്ളി വന്നു

മാനിന്റെ പിന്നാലെ മാനസചോരനോ
മാരനോ മദനനോ തേരിൽ വന്നു
മണിത്തേരിൽ വന്നു
തേരിൽ നിന്നിറങ്ങിയ ദേവന്റെ ഹൃദയത്തിൽ
തേൻ മുള്ളു തറച്ചില്ലേ നിൻ മിഴികൾ
നീളും നിൻ മിഴികൾ

കാതരമിഴി നിന്റെ കാലിലോ കരളിലോ
ലോലമാം ദർഫമുന കൊണ്ടു പോയീ
കൊണ്ടു നിന്നു പോയീ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Pookkaalamo Vannu

Additional Info

അനുബന്ധവർത്തമാനം