അക്കരെ അക്കരെ

 

അക്കരെ അക്കരെ അക്കരെക്കാണുന്നൊര
ഞ്ജനനീലത്തണലില്ല
ഇത്തിരി ഇത്തിരി ദാഹനീർ മുത്തിനായ്
ഈ കൊച്ചു കുമ്പിൾ ഞാൻ നീട്ടി വന്നു

പ്രത്യയ ശാസ്ത്ര പ്രസംഗങ്ങൾ കേട്ടു ഞാൻ
തത്ത്വവിചാരങ്ങൾ കേട്ടു
ആയിരം വേഴാമ്പൽ പക്ഷികളപ്പൊഴെ
ന്നാത്മാവിൽ കേഴുകയായിരുന്നു

ജീവിക്കൂ ജീവിക്കുവാനെന്നെ വിട്ടേക്കൂ
ജീവനുറക്കേക്കരഞ്ഞൂ
പൂവിന്റെ സത്യം പഠിക്കുവാൻ നിങ്ങളീ
പൂവിനെ കീറി മുറിച്ചെറിഞ്ഞൂ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
1
Average: 1 (1 vote)
Akkare akkare