പൊന്നരളി പൂവൊന്നു മുടിയിൽ ചൂടി
പൊന്നരളി പൂവൊന്നു മുടിയിൽ ചൂടി
കന്നിനിലാ കസവൊളി പുടവ ചുറ്റി
കുന്നത്തെ കാവിൽ വിളക്കു കാണാൻ വന്നൊ-
രുൾനാടൻ പെൺ കിടാവേ
എന്റെ ഉള്ളിൽ മയങ്ങുന്ന മാൻ കിടാവേ (പൊന്നരളി..)
ശാലീന ഭംഗി തളിർത്തു നിൽക്കും
ശ്യാമ മനോഹര ഗ്രാമ ഭൂവിൽ (2)
ശംഖുപുഷ്പം പോലെൻ മുന്നിൽ ചിരിക്കുന്നോ
രുൾനാടൻ പെൺ കിടാവേ
എന്റെയുള്ളിലെ പൊൻ കിനാവേ
നീഹാര മൌക്തിക മാലയുമായി
നീല വനാന്തത്തിൻ മാറിടത്തിൽ (2)
ചായുന്ന ശ്രാവണ ചന്ദ്രികയെ പോലെൻ
ചാരുതയാർന്നവളേ എന്റെയാരോമൽ പെൺകിടാവേ (പൊന്നരളി )
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Ponnaralippoovonnu Mudiyil Choodi