പാതിരാക്കാറ്റിൽ ഗന്ധർവൻ പാടും
പാതിരാക്കാറ്റിൽ ഗന്ധർവൻ പാടും
പാലയ്ക്കു തളിർ വന്നു പൂ വന്നു
ആതിരത്തിങ്കൾ മുങ്ങിക്കുളിക്കും
പേരാറിൻ പുളിനങ്ങൾ പൂ ചൂടി
ഇന്നു ഞാനും പൂ ചൂടി
പൂ ചൂടിപ്പാടുന്ന കന്യമാരേ ചന്ദ്ര
ചൂഡന്റെ തിരുമാറിൽ ശ്രീ പാർവതി പൂമാല
ചൂടിച്ച കഥ പാടിയാടുമ്പോൾ
ഏറ്റു പാടുവാൻ മോഹിച്ചു വന്നു ഞാൻ
ഏറ്റു പാടുവാൻ മോഹിച്ചു വന്നു ഞാൻ
വീരവിരാട കുമാര വിഭോ
ചാരുതരഗുണ സാദരഭോ
നാരി മനോജ്ഞ
ജയ ജയ ഭൂമി താരുണ്യ
വന്നീടുക
ചാരത്തിഹ പാരിൽ തവ
നേരത്തവരാരുത്തര
സാരസ്യസാരമറിവതിന്നും
നല്ല ചേലൊത്ത ലീലകൾ
ചെയ്വതിന്നും
വീരവിരാടകുമാരവിഭോ പാടും
ഈണത്തിൽ കുമ്മിയടിച്ചാടുന്ന മേളത്തിൽ (2)
ഈ രാത്രി കോരിത്തരിക്കുമ്പോൾ
എന്തെന്നോരാത്തൊരുൾക്കുളിർ ചൂടുന്നു ഞാൻ
പാതിരാക്കാറ്റിൽ ഗന്ധർവൻ പാടും
പാലയ്ക്കു തളിർ വന്നു പൂ വന്നു
ആതിരത്തിങ്കൾ മുങ്ങിക്കുളിക്കും
പേരാറിൻ പുളിനങ്ങൾ പൂ ചൂടി
ഇന്നു ഞാനും പൂ ചൂടി