പൊന്മലർ ചെമ്പകം പൂവിട്ട

പൊന്മലർ ചെമ്പകം പൂവിട്ട പാതയിൽ

പൂത്തു നിന്നീല്ലയോ നിന്റെ നാണം (2)

പറയാതെ പണ്ടേ പറഞ്ഞതോർക്കുന്നു നീ -2

പിരിയില്ല പിരിയില്ല നൂറു വട്ടം

നമ്മൾ മറയില്ല മറയില്ലൊരേറെ വട്ടം

                                             

 

പുലരികൾ നമ്മളാ പുഴയോടു കാതോർത്തു

പലനാളു തോൾതൊട്ടു ചേർന്നതല്ലേ

കൊലുസ്സിട്ട വിരലിനാൽ താളം പിടിച്ചെന്റെ

കൈകളിൽ ചെമ്മേ പുണർന്നതല്ലേ

കുഞ്ഞു തെന്നാലോ മാറിൽ പൊഴിഞ്ഞതല്ലേ

 

 

ഇലകളിൽ ചാറുന്ന മഴപോലെ നീയെന്റെ

ഉടലാകെ നീർത്തുള്ളി കോർത്തു തന്നു

പകൽ മാഞ്ഞ വഴികളിൽ താനെ വിതുമ്പുന്ന

പൂങ്കുയിൽ പാട്ടായ് തളർന്നു നിന്നു

ഇന്ന് നീ വരാ രാവിൽ തനിച്ചിരുന്നു -2

 

                                          ( പൊന്മലർ ചെമ്പകം )

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ponmalar chembakam poovitta

Additional Info

അനുബന്ധവർത്തമാനം