പിന്നിലെൻ സ്വപ്നത്തിൻ

പിന്നിലെൻ സ്വപ്നത്തിൻ ചിതയെരിയുന്നു
മുന്നിലെൻ പ്രാണന്റെ സൂര്യനെരിയുന്നു(2)
വഴികളറിയത്തൊരീ യാത്രയാണോ
വഴികളടച്ചുള്ള യാത്രയാണോ..
നിറതിങ്കളേ താരങ്ങളേ..
ഇരുൾ മാറ്റി വഴി കാട്ടി തുണയേകണെ ...

(Ch)നീയാണ് സത്യം നീയാണ് ദൈവവും..
നീ മാത്രമാണെന്നും സത്യം..
നീ നിന്നെ അറിയാൻ ഈശ്വരനെ അറിയാൻ
നിന്നിലേക്കൊന്നു നീ തിരി തെളിയ്ക്കൂ..
(പിന്നിലെൻ)

ഇനിയെന്ന് തിരികെ വരുംനീ
എന്നലിവോടെ ചോദിപ്പതാരോ
കർമ്മബന്ധങ്ങൾ കോർത്ത മനസ്സോ
ബലി തർപ്പണം മോഹിക്കും മോക്ഷമോ
ഇനിയെത്ര ദൂരങ്ങൾ താണ്ടിടേണം
പുതിയൊരുഷസ്സിന്റെ പടിവാതിലെത്താൻ
മനസ്സിലെ കനലൂതി തെളിയിക്കുമോ
പൊന്നാല ചക്രങ്ങൾ പോലെ
ജന്മാന്തരങ്ങൾക്കപ്പുറത്തെങ്ങോ
നിന്നൊരു തുള്ളി തീർത്ഥം തളിക്കുന്നു

(Ch)അറിവാണായുധം അറിവാണ് ശക്തി
അറിവാകണം ചിന്തയ്ക്കാധാരവും
അറിവിന്റെ ശ്രംഖങ്ങൾ താണ്ടിയോരെല്ലാം
അമരത്വം പൂകി ജ്വലിച്ചു നിൽക്കും.

പിന്നിലെൻ സ്വപ്നത്തിൻ ചിതയെരിയുന്നു
മുന്നിലെൻ പ്രാണന്റെ സൂര്യനെരിയുന്നു..

പൊക്കിൾക്കൊടി ബന്ധമറ്റാൽ
പിന്നെ സ്വന്തമെന്നോതാനാരോ
ഒരു തുണ്ട് മണ്ണിന്നു വേണ്ടി
രക്തബന്ധം മുറിക്കുന്നതിവിടെ
വേദാന്ത മന്ത്രങ്ങളുരുവിട്ട മനസ്സിൽ
പകയുടെ നഞ്ച് തളിച്ചതാരോ
ഹിമശൈലം തഴുകിയെത്തുന്ന ഗംഗേ
നിന്നുള്ളിലേക്കി വിഷം പകർത്തു
മതചിഹ്നമില്ലാതെ കാറ്റിന്നു പോലും
ഇവിടെ പറക്കാൻ ഭയമെന്നോ..

(Ch)അറിവാണായുധം അറിവാണ് ശക്തി
അറിവാകണം ചിന്തയ്ക്കാധാരവും
അറിവിന്റെ ശ്രംഖങ്ങൾ താണ്ടിയോരെല്ലാം
അമരത്വം പൂകി ജ്വലിച്ചു നിൽക്കും.

പിന്നിലെൻ സ്വപ്നത്തിൻ ചിതയെരിയുന്നു
മുന്നിലെൻ പ്രാണന്റെ സൂര്യനെരിയുന്നു
വഴികളിറിയത്തൊരീ യാത്രയാണോ
വഴികളടച്ചുള്ള യാത്രയാണോ
നിറതിങ്കളെ താരങ്ങളെ
ഇരുൾ മാറ്റി വഴി കാട്ടി തുണയേകണെ

(Ch)നീയാണ് സത്യം നീയാണ് ദൈവവും
നീ മാത്രമാണെന്നും സത്യം..
നീ നിന്നെ അറിയാൻ ഈശ്വരനെ അറിയാൻ
നിന്നിലേക്കൊന്നു നീ തിരി തെളിയ്ക്കൂ
പിന്നിലെൻ സ്വപ്നത്തിൻ ചിതയെരിയുന്നു
മുന്നിലെൻ പ്രാണന്റെ സൂര്യനെരിയുന്നു...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Pinnilen swapnathin

Additional Info

Year: 
2022

അനുബന്ധവർത്തമാനം