പെണ്ണിന്റ പേരല്ല

 

പെണ്ണിന്റെ പേരല്ല തങ്കമണി...
നൊന്ത നാടിന്‍റെ പേരല്ലോ തങ്കമണി
പാതിരാ നേരത്തു
കാരിരുൾ കൈയ്യുമായ്..
കാക്കി കൂത്താടിയ തങ്കമണി...

ലാത്തിക്കും രാത്രിയ്ക്കും പേപിടിച്ചു,
നല്ല നാടിന്റെ നട്ടെല്ലു തച്ചുടച്ചു
മാനംകവർന്നവർ ചോര മോന്തി,
മേലെ..വാനം മനം നൊന്തു
കണ്ണുപൊത്തി... 

ഏലം വിളഞ്ഞേ നിന്നോരു മണ്ണിൽ
മോഹം കത്തിക്കരിഞ്ഞേ
കാലം നിലച്ചേ യാളുന്നതീയിൽ ക്രോധം നീറിപ്പുകഞ്ഞേ...
കുത്തിയൊലിച്ചുരുൾ ക്കാറ്റുപോലെ,
ഉള്ളു ഞെട്ടിക്കരഞ്ഞേപോയ് തങ്കമണി .

പെണ്ണിന്റെ പേരല്ല തങ്കമണി...
നൊന്ത നാടിന്‍റെ പേരല്ലോ തങ്കമണി
പാതിരാ നേരത്തു കാരിരുൾ കൈയ്യുമായ്..
കാക്കി കൂത്താടിയ തങ്കമണി ....
ലാത്തിക്കും രാത്രിയ്ക്കും പേപിടിച്ചു,നല്ല-
നാടിന്റെ നട്ടെല്ലു തച്ചുടച്ചു
മാനംകവർന്നവർ ചോര മോന്തി, മേലെ..
വാനം മനം നൊന്തു കണ്ണുപൊത്തി...

പെണ്ണിന്റെ പേരല്ല തങ്കമണി...
നൊന്ത നാടിന്‍റെ പേരല്ലോ തങ്കമണി..
മണ്ണിന്റെ പെണ്ണിന്റ കണ്ണീര് പൊങ്ങിയ

പേക്കിനവിൻ പേര് തങ്കമണി......

 

 

...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
Penninte peralla