പേടമാന്മിഴി പറയൂ

 

പേടമാന്‍മിഴി പറയൂ
പണ്ടെനിക്കായ്‌ നീ താമരയിലയില്‍
നിന്റെ നഖേന്ദു മരീചികളാല്‍
എഴുതി ഒഴുക്കിയ പ്രേമലേഖനം എവിടെ
എവിടെ പറയൂ
(പേടമാന്‍മിഴി ...)

കാളിദാസ കവിഭാവനയതിനെ
കാവ്യ തല്ലജമാക്കി (2)
കണ്വ തപോവന വസന്ത വാടിയില്‍
വനജ്യോത്സ്ന  മലരാക്കി
പടരൂ  ഇനി പടരൂ
ഈ തേന്മാവില്‍
നീ പടരൂ  ഇനി പടരൂ
(പേടമാന്‍മിഴി ...)

ദീര്‍ഘപാംഗന്‍ എന്ന മാന്‍കിടാവിനും
കൂട്ടുകാരിയായ് മാറി (2)
നിത്യവിനോദിനി നിന്‍ മണി മാറിലെ
നിറയൗവ്വനവും നീയും
മുറുക്കൂ  ഒന്നു മുറുക്കൂ 
ഈ മരവുരി വീണ്ടും
മുറുക്കൂ  ഒന്നു മുറുക്കൂ
(പേടമാന്‍മിഴി ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
Pedamaanmizhi Parayoo

Additional Info

അനുബന്ധവർത്തമാനം