പട്ടിന്റെ തട്ടവുമിട്ട്

 

പട്ടിന്റെ തട്ടവുമിട്ട് നീ വന്നപ്പോൾ
പച്ചപ്പനംകിളി പെണ്ണ്
പാദസരങ്ങളുമായി വന്നപ്പോൾ
പാതവക്കിലു നീ നിന്നപ്പോൾ
പാടുന്ന പൈങ്കിളിപ്പെണ്ണ്

കത്തുമ്പം മിന്നണ മത്താപൂ പോലെ നീ
അത്തറ് വാങ്ങാൻ വന്ന്
നെയ്യിലു മുക്കിപ്പൊരിച്ചെടുത്തൊരു
നേന്തിരപ്പയമെന്നതു പോലെ
നീയെന്റെ മുന്നിലു നിന്ന്
(പട്ടിന്റെ....)

കണ്ണിലു സുറുമയുമെഴുതി നീ വന്നെന്റെ
ഖൽബിലു പൂവമ്പെറിഞ്ഞ്
കണ്ണാടിത്തരിവളകൾ കിലുക്കി
കൈതപ്പൂ പോലുള്ളൊരു കൈയ്യാൽ
നെഞ്ഞിലു കുളിർ കോരിയ്രിഞ്ഞ്
(പട്ടിന്റെ....)

മൊഞ്ചുള്ള ചെഞ്ചുണ്ടാൽ
കൊഞ്ചും തേൻ മൊഴി കേൾക്കാൻ
നെഞ്ചകം കെഞ്ചുകയാണ്
പത്തരമാറ്റൊളീ മുത്തേ നിനക്ക്
പത്തിരി ചുട്ടു തരാനറിയാഞ്ഞാൽ
ഇത്തിരി പന്തികേടാണ്
(പട്ടിന്റെ....)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Pattinte Thattavumittu