പകലിൽ പതിയും വെയിലിൻ ചീളുകൾ

പകലിൽ പതിയും വെയിലിൻ ചീളുകൾ
ഇരുളിൻ പാതിയെ പുണരും നേരമായ്
ഇവളേകാകിനി വിരഹത്തീവാഹിനി
വാഴ്വിൻ കാമിനി വഴി തേടും പാപിനി
അകലങ്ങൾ കാണാതെ അവസാനമെഴാ യാത്ര

ഓ... ഓ...
രാക്കാറ്റിന്നഴൽ
ഓ ... ഓ ...
ഏൽക്കുന്നീയുടൽ

ഏകാന്തമനസ്സാർന്നലയും ശോകാന്ധ തമസ്സോടലിയും
തിങ്കൾത്തിരയെ മൂടും മുകിലെ നീയീ നിഴലും മായ്ക്കുകയോ
ഇനിയീ ഇരുളിൽ താര അതുമാത്രമിവൾക്കാമോ

ഓ... ഓ...
നോവും പ്രാണനിൽ
ഓ... ഓ...
നീറും ഓർമ്മകൾ

മെഴുകായ് ഉരുകും തനു താങ്ങും ജീവനിൽ
മൃദുവായ് കേൾക്കയോ മരണത്തിൻ ഗീതകം
നിഴലും മാഞ്ഞുപോയ് അരിയൊരീ കാൽത്തളിർ
തളരും തീരമായ് ഇവിടം നിൻ കാൽവരി
രൊഉ ദീപവുമില്ലാതെ ... ശുഭതാരകമില്ലാതെ

ഓ... ഓ...
നീളും പാതയിൽ
ഓ... ഓ...
നീയിന്നേകയായ്
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Pakalil Pathiyum Veyilin Cheelukal

Additional Info

Year: 
2020

അനുബന്ധവർത്തമാനം