ഒരു ചെറുകരിമേഘചീന്തില്‍
ഒരു ചെറുകരിമേഘചീന്തില്‍
ഒരു തൂമിന്നലിന്നൂഞ്ഞാലില്‍
മഴയുടെ കളിയാട്ട തിരനോട്ടം, മയിലാട്ടം
ഇലയുടെ തളിരിന്‍ മൃദുമുഖബിംബം കുളിരണിയും
മഴയുടെ ഹൃദയം സാനന്ദാമൃതം പൊഴിയും
അലകടലിന്നും ഹര്‍ഷം നുരയിടും
വേഴാമ്പല്‍ മോഹം പൂവണിയും സ്‌നേഹനീരണിയും
മലയുടെ മുകളില്‍ മഴമേഘക്കൂട്ടം കുടചൂടും
പുഴയുടെ മാറില്‍ പുളിനങ്ങള്‍ തേടും സ്വരജതികള്‍
ഇളവെയിലിനു
നാണം തളിരിടും
മാരിവില്ലിനു മഷിയെഴുതും വര്‍ണ്ണമഷിയെഴുതും...
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
ORU CHERU KARIMEKHA
Additional Info
Year:
2021
ഗാനശാഖ: