ഒന്നും നടക്കില്ലിനി

ഒന്നും നടക്കില്ലിനി മുന്നോട്ടു പോകില്ലിനി
നിന്നോടെ നിൽക്കാമിനി മെല്ലെ പിന്നോട്ട് പോകാമിനി
വാനം വെളുക്കില്ലിനി ഘടികാരം ചലിയ്ക്കില്ലിനി

ഒന്നും നടക്കില്ലിനി മുന്നോട്ടു പോകേ ഇനി
നിന്നോടെ നിൽക്കാമിനി മെല്ലെ പിന്നോട്ട് പോകാമിനി
വാനം വെളുക്കില്ലിനി ഘടികാരം ചലിയ്ക്കില്ലിനി

ആരും ചിരിയ്ക്കാത്ത നാളാണിനി
ആരോടും മിണ്ടാതെ വാഴാമിനി
നീ ദൂരേ ... ഞാൻ ദൂരേ ...
ദൂരെ ദൂരെ വേറെ വേറെ നിൽക്കാമിനി

കണ്ടാലും കാണാതെ പോകാമിനി
ആരാരും മുട്ടാതെ നോക്കാമിനി
ആരും തുറക്കാതെ കാറ്റും കടക്കാതെ
ഭൂലോകം പൂട്ടിയിരിക്കാമിനി

കല്യാണ കൈ മുട്ടും പാട്ടില്ലിനി
എല്ലാരും കൂടുന്ന രാവില്ലിനി
ചുണ്ടോട് ചുണ്ടോന്ന് ചേരില്ലിനി
നീ ചായും മാറത്ത് തീയാണിനി

സഞ്ചാരിയിത്ത്ത സ്വർഗങ്ങളേ
സഞ്ചാരം മായുന്ന മാർഗങ്ങളേ
ആവേഗം ആവേശം മിന്നിമാഞ്ഞു
പോയ പോലെ ഓർക്കാമിനി
തീ പാറും കണ്ടത്ത് പന്തില്ലിനി
സമ്മാനം കൈനീട്ടി വാങ്ങില്ലിനി
കാണുന്ന സ്വപ്നങ്ങൾ കാണാതെയാകുമ്പോൾ
ആകാശം നോക്കി കിടക്കാമിനി

ആഹ്ലാദം പെയ്യുന്ന കാണില്ലിനി
ആരാമം പാടുന്ന കാണാമിനി
ആരും വിരുന്നും വരാനില്ലിനി
ആ വാതിൽ ചാരി അടക്കാമിനി

ഒന്നും നടക്കില്ലിനി മുന്നോട്ടു പോകില്ലിനി
നിന്നോടെ നിൽക്കാമിനി മെല്ലെ പിന്നോട്ട് പോകാമിനി
വാനം വെളുക്കില്ലിനി ഘടികാരം ചലിയ്ക്കില്ലിനി

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Onnum Nadakkillini

Additional Info

Year: 
2025

അനുബന്ധവർത്തമാനം