ഒന്നേ പോ

 

ഒന്നേ ഒന്നേ പോ
ഓമനയായി പിറന്ന പൂവേ
താളം തുള്ളുമ്പോൾ
ഓടത്തിലാരേ നീ തേടുന്നു
കളിയോടത്തിലാരേ തേടുന്നു

ചിങ്ങക്കാറ്റിനെയോ
ചിത്തിരക്കിളിയേയോ
ഓണക്കുളിരിനെയോ
കുളിരോലും നിലാവിനെയോ

മഞ്ഞക്കോടിയുമായ്
മഞ്ചാടിമാലയുമായ്
മാനത്തെ മണ്ഡപത്തിൽ നിൻ
മാരൻ വരുമെന്നോ

മുത്തുക്കുട വേണ്ടേ
മുക്കുറ്റിഞാത്തു വേണ്ടേ
കോടിയുടുക്കേണ്ടേ
മുടി കോതി മിനുക്കേണ്ടേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Onne po