ഓണത്തുമ്പീ വന്നാട്ടെ
ഓണത്തുമ്പീ....
ഓണത്തുമ്പീ വന്നാട്ടെ
ഓമനത്തുമ്പീ വന്നാട്ടെ
ഒരു നല്ല കഥപറയാം
ഒന്നിരുന്നാട്ടെ ഒന്നിരുന്നാട്ടെ
ഒന്നുമൊന്നും അറിയാതെ വന്ന കാലത്ത്
ഒരുനല്ല പൊൻ പുഴുവായോടി നടന്നേൻ
ഓടി നടന്നേൻ
പിന്നെപ്പിന്നെ പൂഞ്ചിറകു പോന്ന കാലത്ത്
പ്രിയമുള്ള പൂവൊന്നു തേടി നടന്നേൻ
തേടി നടന്നേൻ
(ഓണത്തുമ്പീ......)
കൊഞ്ചിക്കൊഞ്ചിയന്നേരം എന്റെ കിനാവ്
കൊണ്ടാടാൻ വന്നല്ലോ കൊന്നപ്പൂവ്
കൊന്നപ്പൂവ്
എന്നഴകേ
എന്നഴകേ വരികരികെ എന്നു വിളിച്ചു
എൻ ചെവിയിൽ സ്നേഹത്തിൻ മന്ത്രമുരച്ചു
മന്ത്രമുരച്ചു
(ഓണത്തുമ്പീ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Onathumbi vannatte
Additional Info
ഗാനശാഖ: