ഓടിയോടിപ്പോയ

വെയില് ലോറികൾ
നെലം നികത്തണ നട്ടുച്ചക്ക്..
തണൽ മരങ്ങള്
കുടിവെള്ളത്തിന്
ക്യു നിൽക്കുന്നൊരു നട്ടുച്ചക്ക്..
കഴുമരങ്ങളോ ജനഗണ പാടി
നെരന്നു നിക്കണ നട്ടുച്ചക്ക്...
നെരന്നു നിക്കണ നട്ടുച്ചക്ക്...
ഓടിയോടിപ്പോയ 
കാച്ചില് വള്ളിയേ...
ആടു കടിച്ച കഥ.
മേഞ്ഞുമേഞ്ഞുനടന്നൊ-
രാട്ടിൻപറ്റത്തേ...
നരി പിടിച്ച കഥ.
നരിത്തോലുകൊ-
ണ്ടിരുകാലികൾ
പറച്ചെണ്ട കൊട്ടും കഥ.

കാടുതെളിച്ചോർ..
ഊരായകഥ..
ഊരിനെ ഊരു
വിഴുങ്ങി വിഴുങ്ങി
രാച്ചിയമായ കഥ.
രാച്ചിയമമ്പേ
വിഴുങ്ങിയ പാമ്പ്
പാരാകെ വീർത്തു
നെറഞ്ഞ കഥ.
ആ പാമ്പിന്റെ വായീ-
ന്നെറങ്ങിവരണുണ്ട്
പാതി ദഹിച്ചൊരു
കാച്ചിലുവള്ളി-
പ്പെണ്ണാളിൻ കഥ.

ഓടിയോടിപ്പോയ 
കാച്ചില് വള്ളിയേ...
ആടു കടിച്ച കഥ

താ തിന്തിമി തെയ് തെയ്
താന തിന്തിമി തെയ് തെയ്
താ തിന്തിമി തെയ് തെയ്
താന തിന്തിമി തെയ് തെയ്
താ തിന്തിമി തെയ് തെയ്
താന തിന്തിമി തെയ് തെയ്
താ തിന്തിമി തെയ് തെയ്
താന തിന്തിമി തെയ് തെയ്

വായോ വായോ
മണ്ണു തോണ്ടി വായോ
മണ്ണിന്നടിയിലെ
നാടു താണ്ടി വായോ
നാടിന്നടിയിലെ
കാടു തീണ്ടി വായോ
നരിയായി വായോ
ആടായി വായോ 
 
വായോ വായോ
മണ്ണു തോണ്ടി വായോ
മണ്ണിന്നടിയിലെ
നാടു താണ്ടി വായോ
നാടിന്നടിയിലെ
കാടു തീണ്ടി വായോ 
നരിയായി വായോ
ആടായി വായോ

അമ്മ വയറാടിയോടി വായോ അമ്മ വയറാടിയോടി വായോ
കാച്ചിലുവള്ളിക്കിടാവേ...
വായോ... വായോ... വായോ...
അമ്മ വയറാടിയോടി വായോ...
അമ്മ വയറാടിയോടി വായോ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Odiyodippoya