നൊന്തു വിളിക്കുകിൽ

നൊന്തു വിളിക്കുകിൽ എന്നടുത്തെത്തുന്ന
അയ്യപ്പ സ്വാമീ ശരണം.. (നൊന്തു)
എൻ മണികണ്ഠ സ്വാമീ ശരണം
ചിന്തയിലെന്നും  കോമളരൂപനാം(ചിന്ത)
മണികണ്ഠൻ തൻ തിരുരൂപം..(നൊന്തു)
എൻ മണികണ്ഠ സ്വാമീ ശരണം

മാമലമേട്ടിൽ മണിമണ്ഡപത്തിൽ ശാസ്താവിലിയുന്ന മണികണ്ഠാ.(മാമല)..
തിരുവാഭരണം ചാർത്തിയൊരുങ്ങിയ
ചിന്മയരൂപനാം സ്വാമീ..(തിരുവാഭരണം).
ഒരുമാത്ര ദർശനമാദിവ്യ രൂപം
മണികണ്ഠ സ്വാമീ  ശരണം.....
എൻ മണികണ്ഠ സ്വാമീ  ശരണം(നൊന്തു)...

മകരപ്പുലരിയിൽ  പെയ്യുന്ന മഞ്ഞിലായ് ഉണർന്നിരുന്നരുളുന്ന സ്വാമീ.(മകര)...
ദീപാരാധന തൊഴുതു നിൽക്കുമ്പോൾ അകതാരിലുയരുന്നു ശരണം(ദീപാരാധന)
സംക്രമദീപത്തിൻ ദിവ്യമാം ജ്യോതി ഞാന്‍ പൊന്നമ്പല മേട്ടിൽ കണ്ടു...
ഉള്ളിൽ കർപ്പൂരാരതി  തൊഴുതൂ... 

നൊന്തു വിളിക്കുകിൽ എന്നടുത്തെത്തുന്ന
അയ്യപ്പ സ്വാമീ ശരണം.(നൊന്തു)
ചിന്തയിലെന്നും  കോമളരൂപനാം (ചിന്ത)
മണികണ്ഠൻ തൻ തിരുരൂപം.(നൊന്തു )

 

 

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Nonthu vilikkukil

Additional Info

അനുബന്ധവർത്തമാനം