ഞാനൊരു രാശിയില്ലാ രാജാ
ഞാനൊരു രാശിയില്ലാ രാജാ എന്‍ വാഴ്വിതിലില്ലാ പ്രണയത്തിന്‍ പൂജ ആശകളായിരം മനസ്സില്‍ അവ ആകെയും ഇന്നും പതിര് (ഞാനൊരു) പാട്ടു പാടാന്‍ മേടയേറി രാഗങ്ങളോ ഉണര്‍ന്നതില്ല മാല ചൂടാന്‍ തല കുനിച്ചു ഇതളുകളോ നിലംപതിച്ചു കണ്ണിണകള്‍ പൊഴിക്കുന്നു നീരരുവി നെഞ്ചിനുള്ളില്‍ തുളുമ്പുന്നു ഓളങ്ങള്‍ (ഞാനൊരു ) എന്‍ കഥകള്‍ ഞാനെഴുതി അതിനൊടുവില്‍ ശുഭമില്ല ഇന്നോളം ഞാനലഞ്ഞു മനസ്സിനുള്ളില്‍ ശാന്തിയില്ല തോല്‍വിയിതെന്നെഴുതട്ടെ വരും കാലം തുണയായിനിമേല്‍ എനിക്കാര് (ഞാനൊരു )
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Njanoru raasiyilla raja
Additional Info
Year:
1981
ഗാനശാഖ: