നിശാഗന്ധിയായ് നീ വിടർന്നു
നിശാഗന്ധിയായ് നീ വിടർന്നൂ
നിലാവിന്റെ യാമങ്ങളിൽ പൂത്തുലഞ്ഞൂ
കിനാവിൽ കൊഴിഞ്ഞേ പൊലിഞ്ഞൂ
പുലരിക്കു മുമ്പേ മറഞ്ഞൂ
നിശാഗന്ധിയായ് നീ വിടർന്നൂ
നിലാവിന്റെ യാമങ്ങളിൽ പൂത്തുലഞ്ഞൂ
ഇരവിനോടൊപ്പം പിരിഞ്ഞു പോകേണ്ടവൾ
നീയെന്ന നേരറിഞ്ഞീലേ
ആരുമാരും പറഞ്ഞീലേ
എന്നിട്ടുമല്പം വിനാഴികയ്ക്കായ് മാത്രം
എന്തിനീ രാവിൽ വിരിഞ്ഞൂ
മിന്നിത്തെളിഞ്ഞങ്ങമർന്നൂ
സ്വപ്നം മരിക്കുന്ന രാത്രി
സ്വപ്നം മരിക്കുന്ന രാത്രി
നിശാഗന്ധിയായ് നീ വിടർന്നൂ
നിലാവിന്റെ യാമങ്ങളിൽ പൂത്തുലഞ്ഞൂ
ഇതിനോടൊപ്പം വിരിഞ്ഞതാണാ മനം
ആരും തിരിച്ചറിഞ്ഞീലേ...
ആരുമാരും മുകർന്നീലേ
എന്നിട്ടുമെപ്പോഴും ഏവർക്കുമാനന്ദം
മധുരം പകർന്നു നീ നൽകി
നിന്നുടൽച്ചൂടിൻ സുഗന്ധം...
നിന്നുൾക്കിനാവിൻ മരന്ദം...
നിന്നുൾക്കിനാവിൻ മരന്ദം
നിശാഗന്ധിയായ് നീ വിടർന്നൂ
നിലാവിന്റെ യാമങ്ങളിൽ പൂത്തുലഞ്ഞൂ
കിനാവിൽ കൊഴിഞ്ഞേ പൊലിഞ്ഞൂ
പുലരിക്കു മുമ്പേ മറഞ്ഞൂ...
Additional Info
ഫ്ലൂട്ട് |