നിനക്കായ് സ്നേഹത്തിൻ
നിനക്കായ് സ്നേഹത്തിൻ മൗനജാലകം തുറന്നു ഞാൻ
നിറങ്ങൾ നീരാടും കനവായിരം നെയ്തു ഞാൻ
നെഞ്ചിലെ പൂമണിക്കൂട്ടിൽ നന്തുണി മീട്ടും പെണ്ണേ
കൊഞ്ചി വന്നണയുമീ തെന്നലിൻ മുന്നിലായ്
നാണം കുണുങ്ങുന്ന പൊന്നേ
നിലാവിളക്കുകൾ തെളിഞ്ഞൊരീ മാനം
നിന്റെ മുഖം കണ്ടു കൊതിച്ചു പോയ് മൂകം
നിനക്കിരിക്കുവാൻ ഒരുങ്ങിയെൻ ഉള്ളം ഇനിയെന്നും
(നിനക്കായ്....)
നിൻ ഇളം വിരൽ തലോടലിൽ വിരിഞ്ഞ ചന്തം
എൻ മുളം കുടൽ സ്വരങ്ങളാൽ നിറഞ്ഞു മന്ദം
നീയണഞ്ഞൊരീ ഇടങ്ങളിൽ പൊൻ വസന്തം
മണിമുകിലായ് നിൻ കരളിലെ മോഹം
മഴമുകിൽ പോലെ പെയ്യും നേരം
പതിവുകളായോ കനവുകളെല്ലാം ഒഴുകീടും നേരം
(നിനക്കായ്....)
നിൻ നുണക്കുഴിക്കവിൾ തടം എനിക്കു സ്വന്തം
എൻ മനസ്സിലെ കിനാവുകൾ നിനക്കു സ്വന്തം
നാം പരസ്പരം ഇനി മുതൽ നമുക്കു സ്വന്തം
നറുമിഴി നീയെൻ മിഴിയിണ തന്നിൽ
പുലരി നിലാവിൻ മായാദീപം
സുഖകരമാമീ പ്രണയസുഗന്ധം കൈമാറും നേരം
(നിനക്കായ്....)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Ninakkai snehathin