നിന്‍ മധുരിത മദകര സംഗീതം
നിന്‍ മധുരിത മദകര സംഗീതം
മമ ഹൃദയവീണയിതിൽ നീ
പകരുക പ്രണയത്തിന്‍ സംഗീതം
വരവായ് ...വരവായ് നിന്‍ വനമാലി
വരവായ് നിന്‍ വനമാലി
മണിവേണുവൂതിയൂതി രാധയായി
നിന്‍ മധുരിത മദകര സംഗീതം
മമ ഹൃദയവീണയിതിൽ നീ
പകരുക പ്രണയത്തിന്‍ സംഗീതം
താരുണ്യ വാസന്ത വാടികയില്‍
പാടാത്ത ഗാനങ്ങള്‍ പാടിയെന്‍
സങ്കല്പ മണിവേദി നടുവില്‍
നീയെന്റെ ജീവന്റെ പൂവനിയില്‍
മായാത്ത മധുമാസമായിയെന്‍
ആനന്ദസ്വപ്നത്തെ ഉണര്‍ത്തീ
പവനനില്‍ ഇളകിടും ലതികേ നീ
മനസ്സിജനെയ്തിടും മാകന്ദമലരായ് ആടൂ നീ
പാടൂ സംഗീതം
നിന്‍ മധുരിത മദകര സംഗീതം
മമ ഹൃദയവീണയിതിൽ നീ
പകരുക പ്രണയത്തിന്‍ സംഗീതം
പ്രേമാര്‍ദ്ര ഹേമന്ത ചന്ദ്രികയില്‍
പാടുന്ന രാപ്പാടിയായി നീ
പാറുന്നു പാറുന്നു നീളേ
ആനന്ദ മന്ദാര പൂവനിയില്‍
ആടുന്ന വനദേവിയായി നീ
ആശതന്‍ മലര്‍ നീളെ വിടര്‍ത്തി
പ്രണയമാം നളിനിയില്‍ കമലം നീ
പുതുമലര്‍ പൂവിടും പൂനിലാവൊളിയായി
പോരൂ നീ പോരൂ സാനന്ദം
നിന്‍ മധുരിത മദകര സംഗീതം
മമ ഹൃദയവീണയിതിൽ നീ
പകരുക പ്രണയത്തിന്‍ സംഗീതം
വരവായ് ...വരവായ് നിന്‍ വനമാലി
വരവായ് നിന്‍ വനമാലി
മണിവേണുവൂതിയൂതി രാധയായി
നിന്‍ മധുരിത മദകര സംഗീതം
മമ ഹൃദയവീണയിതിൽ നീ
പകരുക പ്രണയത്തിന്‍ സംഗീതം