നെല്ലു വിളയും വയലിന്നരികിൽ

നെല്ലു വിളയും വയലിന്നരികിൽ
മരങ്ങൾ വളരും മലയുടെ ചരിവിൽ ഓലമേഞ്ഞൊരു വീടെനിക്കുണ്ട്
കാണാനെന്തൊരു ചേലതിനുണ്ട്..
(നെല്ല് വിളയും)

അങ്ങു കിഴക്കാ മലയുടെ മുകളിൽ
ഇരുട്ടു കാട്ടിന്നുള്ളിൽ നിന്നും.(അങ്ങു)
വെളിച്ചവും കൊണ്ടെന്നും സൂര്യൻ
വീടു കാണാൻ രാവിലെ വരുമേ.
രാവിലെ വരുമേ..രാവിലെ വരുമേ
രാവിലെ വരുമേ....

കൽ വിളക്കുകൾ കൈകളിലേന്തി
താരകൾ കഥ പറയുമ്പോൾ(കൽ)
പൂനിലാവ് വിളമ്പിയൊരമ്പിളി
വീടു കാണാൻ രാത്രിയിൽ വരുമേ.(പൂനിലാവ്).

നെല്ലു വിളയും വയലിന്നരികിൽ
മരങ്ങൾ വളരും മലയുടെ ചരിവിൽ ഓലമേഞ്ഞൊരു വീടെനിക്കുണ്ട്
കാണാനെന്തൊരു ചേലതിനുണ്ട്
കാണാനെന്തൊരു ചേലതിനുണ്ട്
കാണാനെന്തൊരു ചേലതിനുണ്ട്....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Nellu vilayum vayalinnarikil

Additional Info

അനുബന്ധവർത്തമാനം