നീയെൻ കാമമോഹിനീ

 

നീയെൻ കാമമോഹിനീ
നിലാവിൽ പാടിയാടും നൈൽ നദി
ഞാനും നിന്റെ കൂടെ രാത്രി
കൂടാരത്തിലാടാം കാമിനീ
വാനിൻ മാറിൽ താരാഹാരങ്ങൾ
ഈയെൻ മാറിൽ മോഹാവേശങ്ങൾ (നീയെൻ...)

പാതിരാപ്പൂവിൻ പാഴ് കിനാവായ് ഞാൻ
ഒരു രാക്കിളിയായിതിലേ വരൂ
ഒരു തേൻ മൊഴിയായിതിലേ വരൂ (നീയെൻ...)

വേനലിൻ മാറിൽ കാനൽ നീരായ് ഞാൻ
മണലാഴിയിലെ കുളിരായ് വരൂ
മധുപാത്രമിതിൽ നിറയാൻ വരൂ  (നീയെൻ...)

------------------------------------------------------------

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Neeyen kaamamohini