വിഷാദരാഗം മീട്ടി - M

വിഷാദരാഗം മീട്ടി ദൂരെ 
സാന്ധ്യതാരം യാത്രയായ്
വിലോലമാമൊരു രേഖപോലെ ശാരദേന്ദു മാഞ്ഞുപോയ്
യാമിനീ...ചൊല്ലു നീ... 
ഒരിറ്റു കണ്ണീരോടെയാരെ
ആരെയോർത്തു നില്പൂ നീ
വിഷാദരാഗം മീട്ടി ദൂരെ 
സാന്ധ്യതാരം യാത്രയായ്

അഗാധനീലിമ തന്നിലെന്തേ 
കിനാക്കൾ മുത്തുകളായ്
ഒന്നൊന്നായ് കോർത്തെടുത്തു 
നിന്നെ ചാർത്താൻ
അപാരതേ...അപാരതേ 
നിന്നിലെന്നും എനിക്കുമിടമേകൂ
വിഷാദരാഗം മീട്ടി ദൂരെ 
സാന്ധ്യതാരം യാത്രയായ്
വിലോലമാമൊരു രേഖപോലെ 
ശാരദേന്ദു മാഞ്ഞുപോയ്

വിഭാതശോഭ കൊഴിഞ്ഞു വീണ 
വിദൂര വീഥികളിൽ
ഏതോ രാപ്പാടി പാടി 
പോരൂ പോരൂ
വിശാലതേ...വിശാലതേ 
എന്നുമെന്നുമെനിക്കു തണലേകൂ
യാമിനീ...ചൊല്ലു നീ...
ഒരിറ്റു കണ്ണീരോടെയാരെ
ആരെയോർത്തു നില്പൂ നീ
വിഷാദരാഗം മീട്ടി ദൂരെ 
സാന്ധ്യതാരം യാത്രയായ്

ആരെയാരെ ആരെ വരവേൽക്കുവാൻ
ആരെയാരെ ആരെ വരവേൽക്കുവാൻ
ആരെയാരെ ആരെ വരവേൽക്കുവാൻ
ആരെയാരെ ആരെ വരവേൽക്കുവാൻ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Vishadaragam meetti -M

Additional Info

Year: 
1998

അനുബന്ധവർത്തമാനം