നീ അപരനാര്

നീ അപരനാര്
ഈ ചെറിയ ദ്വീപിൽ

നീ നനവടുപ്പിൽ തീ-
ക്കനലു പോലേ
കുതറിമാറും
ചമരിമാനായ്
ഒരു മരീചി ശകലമായി

അരികെയരികെയായ്
അകലെയകലെയായ്
അരികിലകലെയായ്
അകലെയരികിലായ്

അരികെയരികെയായ്
അകലെയകലെയായ്

വെയിലു തേടിയതെന്നുമേ
തന്റെ താൻ നിഴല്
നിഴലകന്നകന്നു മാഞ്ഞേ
രാവായി നീയും ഞാനും
ഇല്ലെയില്ലെന്നേ തോന്നും
ചാകാനായ് പാഞ്ഞേ പോകും
വാൽനക്ഷത്രങ്ങൾ പോലേ നാം
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Nee Aparanaar