നരഭോജി

പെറ്റവരേ ... ഉറ്റവരേ ... കാട്ടുമരം വീട്ടിനുള്ളിൽ
തേറ്റയില്ലാ ... കൊമ്പുമില്ലാ ... രണ്ടുകാലം ആണൊരുത്തൻ
ദേ ... കണ്ടാ ... കണ്ടാ ... പുഞ്ചിരിക്കണ്
ഇഞ്ചിഞ്ചായ് നമ്മേ തിന്നിരിക്കണ്
ചിന്തയിൽപ്പോലും ചങ്കെരിയ്ക്കണ്
കണ്ടാൽ ശാന്തൻ കൊണ്ടാൽ ആൾ അസുരൻ

ഞാൻ കാടിറങ്ങിയൊരു മൃഗമല്ലേ
എൻ കണ്ണിൽ പകയുടെ വെറിയല്ലേ
കൈകാലുകൾ തമ്മിൽ; ഇടറല്ലേ
നാം തമ്മിൽ കണ്ടാൽ പകയല്ലേ
ഞാൻ കൂട്ടം തെറ്റിയ കാട്ടാന
തെമ്മാടിക്കൂട്ടിൽ താപ്പാന
ന്നിൻ കയ്യും മെയ്യും ഒന്നായ് വിറയ്ക്കും
എന്റെ മുന്നിൽ പെട്ടാൽ

ഞാനൊരു കാണ്ടാമൃഗം
കാടുകയറി താണ്ടാമലയും പുഴയും കടന്നു വേട്ടയാടി 
വേണ്ടാതീനം വേണ്ടുവോളം വാരിവിതറി
പോരിനു വേണേൽ പോരട്ടെ
നുണയും ചതിയും പെരുകട്ടെ
ഈ നരഭോജികളുടെ നാട്ടിൽ 
വെറുമൊരു ഘാതകനായ് ഞാൻ മാറട്ടെ

പകച്ചു നിൽക്കാൻ ഒരുക്കമല്ല
മനസ്സു പണ്ടേ മരിച്ചതാ
പിടിച്ചുകെട്ടാൻ ശ്രമിച്ചിടേണ്ട
എനിക്കിതൊക്കെ പൊരുത്തമാ
തിടുക്കമെന്തേ ഇവർക്ക് എന്നെ കുഴിച്ചു മൂടാൻ
എനിക്കു ചുറ്റും ചോര കുടിക്കാൻ പറന്നടുക്കും
കഴുകന്മാർ പോൽ

പക്ഷേ ഞാനൊരു കാണ്ടാമൃഗം
കാടുകയറി താണ്ടാമലയും പുഴയും കടന്നു വേട്ടയാടി 
വേണ്ടാതീനം വേണ്ടുവോളം വാരിവിതറി
പോരിനു വേണേൽ പോരട്ടെ
നുണയും ചതിയും പെരുകട്ടെ
ഈ നരഭോജികളുടെ നാട്ടിൽ 
വെറുമൊരു ഘാതകനായ് ഞാൻ മാറട്ടെ
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Narabhoji