നളിനവനത്തിൽ

നളിനവനത്തിൽ നർത്തകി ഒരുനാൾ നാണം നർത്തന താളമാക്കി നാണം നർത്തന താളമാക്കി അയലത്തെ പ്രേമത്തിൻ താപസനന്നൊരു ആരാധകനായ്‌ അകന്നു നിന്നു ആരാധകനായ്‌ അകന്നു നിന്നു (നളിനവനത്തിൽ....) അന്തിമേഘം ചുവന്നു തുടുത്തതും നിൻ അചുംബിതസൗന്ദര്യം ആസ്വദിക്കാൻ ആരാമവാടികൾ കാറ്റിലുലഞ്ഞതും ആത്മനാഥനെ ഒന്നു സ്വന്തമാക്കാൻ ആത്മനാഥനെ ഒന്നു സ്വന്തമാകാൻ...ഹാ (നളിനവനത്തിൽ....) നാളെതന്‍ സ്വർഗ്ഗം നമുക്കുമാത്രം നവ്യമാം താജ്മഹൽ പണിതുയർത്താം സ്വയംവരമാല്യം കഴുത്തിലണിഞ്ഞു ഞാൻ കൽപാന്തസൗന്ദര്യം ആസ്വദിക്കാം കൽപാന്തസൗന്ദര്യം ആസ്വദിക്കാം (നളിനവനത്തിൽ....)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
nalinavanathil

Additional Info

Year: 
1978

അനുബന്ധവർത്തമാനം