കുളിർപിച്ചി പൂമണം

കുളിർപിച്ചി പൂമണം ഒഴുകി വരും കുറുമൊഴിമുല്ലതൻ സൗരഭ്യമേ കുളിർപിച്ചി പൂമണം ഒഴുകി വരും കുറുമൊഴിമുല്ലതൻ സൗരഭ്യമേ ചെന്തീക്കനലൊളി വിണ്ണിൽ വിതറും അന്തിദിവാകര ചൈതന്യമേ സ്വർഗ്ഗസൗന്ദര്യമേ മുഗ്ദ്ധലാവണ്യമേ രതിഭാവമായെന്നിൽ വന്നണയൂ കുളിർപിച്ചി പൂമണം ഒഴുകി വരും കുറുമൊഴിമുല്ലതൻ സൗരഭ്യമേ തൂവെള്ളത്താമര തണ്ടുകളോ തൂവെള്ളത്താമര തണ്ടുകളോ നിന്റെ തൂമന്ദഹാസത്തിൻ അധരമലരുകൾ നിൻ മനോമഞ്ജുള മാദകരൂപം മന്മഥരസത്തിൻ നർത്തനമന്ദിരം കുളിർപിച്ചി പൂമണം ഒഴുകി വരും കുറുമൊഴിമുല്ലതൻ സൗരഭ്യമേ രതിരഭ സദസിത വദനേ രമണീ രതിരാജ സദനത്തിൻ ശ്രുതിയും നീയേ രാഗഭാവങ്ങൾ - താളമേളങ്ങൾ പ്രേമവൃന്ദാവനത്തിൻ ഉന്മാദഗീതം കുളിർപിച്ചി പൂമണം ഒഴുകി വരും കുറുമൊഴിമുല്ലതൻ സൗരഭ്യമേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kulir pichippoo

Additional Info

Year: 
1978

അനുബന്ധവർത്തമാനം